
വെള്ളമിളകുമ്പോൾ
https://www.youtube.com/watch?v=lqSoTjkVzqs
വെള്ളമിളകുമ്പോൾ എന്നെ മുക്കിയിറക്കാനായ്...
അരുമില്ലീശോയെ എന്റെ കൈകൾ പിടിക്കണമേ....
ഒന്നു പറയണമേ കിടക്ക എടുത്തു നടക്കാനായ്...
ഞാനും ഇറങ്ങിടാൻ നിന്നുടെ രക്ഷയെ ഘോഷിക്കാൻ...
ദാവീദന്നു വരിച്ചൊരു ശക്തിയെ എന്നിലുമിന്നു നിറക്കണമേ...
യൂദിതന്നു ധരിച്ചോരു ധൈര്യം എന്നുടെ ഉള്ളിലുമേകണമേ...
(വെള്ളമിളകുമ്പോൾ)
നാവു തളരുമ്പോൾ വൈരികളാൽ ഏല്പിക്കപ്പെട്ടിടുമ്പോൾ...
എന്തു പറയണമെന്നന്നെന്നുടെ ഉള്ളിൽ നീ ഏകണമേ...
സൂര്യനിരുളുമ്പോൾ ആകാശ ശക്തി ഇളകുമ്പോൾ...
എന്നെ ഒരുക്കണമേ കാലത്തിന്റെ മാറ്റം ഗ്രഹിച്ചിടുവാൻ...
(ദാവീദന്നു)
മുള്ളുവളരുമ്പോൾ ഉള്ളിലവ എന്നെ ഞെരുക്കുമ്പോൾ
അഗ്നി അയക്കണമേ വചനത്തിൻ വിത്തു വളർന്നിടുവാൻ...
പാദമിടറുമ്പോൾ ബലഹീനനായി ഉഴറുമ്പോൾ...
നിന്റെ വരവുവരെ
വൻ കൃപയാലെന്നെ നയിക്കണമേ...
(ദാവീദന്നു)
https://www.youtube.com/watch?v=lqSoTjkVzqs
MJ Creations
Contact Person : Joshy Thottakkara
Ph : +919947643854
#sijopeter #joshythottakkara #devotionalsongs #shibuantony
MJ Creations
Christian Devotional Music Composition Service, Music Album Creation, Complete Song with Recording, Mixing an
....
Projects