
anudhapamode|അനുതാപമോടെ|Joshy thottakkara|Shijo manjapra
https://www.youtube.com/watch?v=Wu0GUgxdmDY
അനുതാപമോടെ മിഴി പൂട്ടി ഞാനാ
കുരിശെന്റെ ഉള്ളിൽ നിനച്ചാൽ
പിഴയോർത്തു കേഴാൻ തെളിയുന്നു മുന്നിൽ
മുള്ളാലെ മുറിവേറ്റ മുഖവും
ആണി പഴുതുള്ള കരവും...
(അനുതാപമോടെ)
കുത്തിതുറന്ന വിലാപിലെക്കെന്നെ നീ
വാരിപുണരണെ യേശു നാഥാ...
നിന്റെ മുറിവിലെ ചോരയാലെന്നെ നീ
മുക്കികഴുകണെ പൂർണ്ണമായി...
നീയാകും വാതിലൂടെ നിൻരാജ്യം പൂകിടുവാൻ...
നീയാകും പാതയിൽ ഞാൻ നിന്നിൽ വന്നൊന്നാകുവാൻ...
(അനുതാപമോടെ)
ഈ ലോക ജീവിതം നന്നായി ഓടുവാൻ
സത്യത്തിൻ സാക്ഷിയായി ചേർന്നു നിൽക്കാൻ
വേർപാടിന്റെ വേളയിൽ ബാലിയായെൻ ജീവിതം
യേശുവിന് കുരിശോടു ചേർത്തു വയ്ക്കാൻ...
നീതിതൻ പൊൻ കിരീടം നിന്നിൽ നിന്നേറ്റുവാങ്ങാൻ...
ഈശോ നിന്നാഗമനം സ്നേഹത്തോടുറ്റു നോക്കാൻ
(അനുതാപമോടെ)
https://www.youtube.com/watch?v=Wu0GUgxdmDY
MJ Creations
Contact Person : Joshy Thottakkara
Ph : +919947643854