Projects

മരണമൊരുവാതിൽ

Maranamoru vathil|മരണമൊരുവാതിൽ|Sijo peter|Joshy Thottakkara|Shibu Antony|

https://www.youtube.com/watch?v=cUJ6bkHZICc

Lyrics

മരണമൊരു വാതിലാണവസാനമണയുന്ന -
ജീവിതപ്പാതയുടെ വാതിൽ..
ഒരു വാതിലാണതെന്നാൽ തുറക്കുന്നതോ -
യിരു സാദ്യതകളിലേക്കാകാം
നിത്യാന്തകാരത്തിൻ വാതിലായ് മാറാം
സ്വർഗ്ഗപ്രകാശത്തിലേക്കുള്ളതാകാം

ദൂരമളക്കുവാനാകില്ല ഇനിയെത്ര
ദൂരമെന്നാർക്കും അറിഞ്ഞു കൂടാ
ഓരോ മനുജനും അണയേണ്ട വാതിൽ,
അണയേണ്ട നേരം അറിയാത്ത വാതിൽ
സത്യങ്ങളത്രയും അറിവുള്ള നമ്മളീ -
മിഥ്യയ്ക്കായെന്തിനേ കോപ്പുകൂട്ടൂ

ഈലോകജീവിത ചെയ്തികൾക്കുത്തരം
വാതിലിന്നപ്പുറെ കാത്തിരിപ്പൂ.
നശ്വരമാം ലോക സമ്പാദ്യ മൊക്കയും
വാതിലിൻ മുമ്പിൽ നാം വച്ചൊഴിയും
സ്വർഗ്ഗീയ സമ്പാദ്യമെത്രയുണ്ടെന്നന്ന്
വ്യക്തമായ് തന്നെ കണക്കു കിട്ടും

ജീവിതയാത്രയിൽ നാം സ്വന്തമെന്നോർത്ത
ആരുമേ, ഒന്നുമേ കൂടെയില്ല.
സത്യദൈവത്തിന്റെ മുമ്പിലന്നെന്നുടെ-
സത്യങ്ങളൊക്കെയും നഗ്നമാകും
സ്വർഗ്ഗീയ ദൂതരോ, നരകപ്പുഴുക്കളോ
ഇതിലൊന്നു നമ്മളേ സ്വീകരിക്കും.

വാതിലിന്നപ്പുറം എന്തെന്നു നമ്മോടു -
സത്യമാം വചനം പറഞ്ഞിരുന്നു.
വചനമായ് ഭൂമിയിൽ മാംസം ധരിച്ചവൻ
മരണം വരിച്ചും പറഞ്ഞു തന്നു.
സ്ഥലമേറെയുണ്ടെൻ പിതാവിന്റെ വസതിയിൽ
സ്ഥലമൊരുക്കീടുവാൻ പോയിടുന്നു.

എത്തേണ്ടതെങ്ങിനെയെന്നുമവനന്നു -
വ്യക്തമായ്ത്തന്നെ പറഞ്ഞുവെച്ചു.
വഴിയാണു ജീവനാണവനിലൂടുല്ലാതെ -
യെത്തുകില്ലന്നും പറഞ്ഞു തന്നു.
സ്വർഗ്ഗവും ഭൂമിയുമൊന്നാകുവാനൊരു -
പ്രാർത്ഥനയും നൽകി പോയിനാഥൻ

വാതിൽ തുറന്നു പ്രകാശത്തിലെത്തുവാനെ-
ന്താണു വേണ്ടതെന്നും പറഞ്ഞു.
ഭൂമിയിലൊന്നും കരുതിടേണ്ട അതു
കള്ളനും കീടവും തിന്നു തീർക്കും.
സ്വർഗ്ഗത്തിലേക്കു നീ നിക്ഷേപം കൂട്ടുവിൻ
ദാനശീലം അതിൻ മാർഗമാണ്.

ലോകത്തിലാകുമ്പോൾ ലോകത്തിനാകാതെ
ദൈവത്തിൻ വിശ്വസ്തരായിടുവിൻ
ലോകത്തിൻ മിത്രമായുള്ളവൻ
ദൈവത്തിൻ ശത്രുവാണെന്നുമറിഞ്ഞിടുവിൻ
ആകയാൽ ദൈവത്തിൻ സൽപ്പുത്രരായി നാം
സാത്താനെയാട്ടീയകറ്റിടുവിൻ.

വിജയം വരിക്കുന്ന ഏവരേയും ദൈവം
തൂവെള്ള വസ്ത്രത്തിൽ ചേർത്തു നിർത്തും
ജീവന്റെ ഗ്രന്ഥത്തിലാനാമമുണ്ടാകും
ദൂതർ തൻസന്നിതേ യേറ്റുചൊല്ലും
അത്മാവു സഭയോടു പറയുന്നതെന്തന്നു
ചെവിയുള്ള മർത്യന്മാർ കേട്ടിടട്ടേ..

https://www.youtube.com/watch?v=cUJ6bkHZICc


 




MJ Creations
Contact Person : Joshy Thottakkara
Ph : +919947643854

 

#sijopeter  #joshythottakkara  #devotionalsongs  #shibuantony  #kavithakal  

 

MJ Creations
Christian Devotional Music Composition Service, Music Album Creation, Complete Song with Recording, Mixing an....


Projects




Home    |   Services    |   Projects    |   Contacts    |   Catalog    |   Referral Network    |   
MJ Creations - Joshy thottakkara | Ocat Marketing Report | Ocat Online Advertising and Content Marketing Service in India | Powered by Adsin Technologies
Ocat Solution Provider : Adsin Technologies