Projects

 eante naadhan kaikal anikalal|എന്റെ നാഥൻ കൈകൾ ആണികളാൽ 

lyrics

എന്റെ നാഥൻ കൈകളാണികളാൽ കുരിശിൽ ബന്ധിതനായിരുന്നു
എന്റെ നാഥനു ചായ്ക്കുവാനാകാതെ
ശിരസിൽ മുള്ളുകളാഴ്ന്നിരുന്നു
ദാഹത്താൽ നാവു താണിരുന്നു..
മേനിയിൽ രക്തം തീർന്നിരുന്നു..

യേശുവേ...എന്റെയും പാപം നീ വഹിച്ചു...
യേശുവേ...എന്റെയും പീഡ നീ സഹിച്ചു..
                           (എന്റെ നാഥൻ)

അന്നുമിന്നും കുരിശിൻ കീഴിൽ
അമ്മയെ നൽകി ചേർത്തിടുന്നു..
കാരിരുമ്പിൻ മൂർച്ചയേറ്റ
തിരുവിലാപിലണച്ചിടുന്നു...
പാണിതൻ പഴുതുകൾ കാട്ടിടുന്നൂ..
വിശ്വസിക്കാനെന്നോടൊതിടുന്നൂ..
                                 (യേശുവേ...)

എന്നുമെന്നും ദിവ്യബലിയിൽ
എനിക്കുവേണ്ടി നീ മുറിഞ്ഞിടുന്നു..
എന്റെ പാപം മായ്ക്കുവാനായ്
തൻ തിരു രക്തം ചിന്തിടുന്നൂ..
ദിവ്യകാരുണ്യമായ് വന്നിടുന്നു...
ജീവനിലേക്കെന്നെ ചേർത്തിടുന്നു...
                               (യേശുവേ...) 




MJ Creations
Contact Person : Joshy Thottakkara
Ph : +919947643854

 

#sijopeter  #shibuantony  #joshythottakkara  

 

MJ Creations
Christian Devotional Music Composition Service, Music Album Creation, Complete Song with Recording, Mixing an....


Projects




Home    |   Services    |   Projects    |   Contacts    |   Catalog    |   Referral Network    |   
MJ Creations - Joshy thottakkara | Ocat Marketing Report | Ocat Online Advertising and Content Marketing Service in India | Powered by Adsin Technologies
Ocat Solution Provider : Adsin Technologies